ഒടുവില്‍ എയിംസ് കേരളത്തിലേക്ക്; തത്വത്തിൽ അംഗീകാരം നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം

0
266

കേരളത്തില്‍ എയിംസിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനം ആവശ്യം ഉന്നയിച്ചപ്പോഴെല്ലാം കേരളത്തില്‍ എയിംസ് ആരംഭിക്കാന്‍ ആലോചിക്കുന്നില്ലെന്നാണ് ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്നത് നയപരമായ തീരുമാനമായി സര്‍ക്കാര്‍ കണക്കാക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെടുന്നത്.

രാജ്യത്ത് 22 എയിംസ് സ്ഥാപിക്കുന്നതിനായി ഈ വര്‍ഷം അനുമതി നല്‍കിയ ഘട്ടത്തിലും കേരളത്തെ തഴഞ്ഞിരുന്നു. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിംസ് അനുവദിച്ചിരുന്നത്. യുപിയിലും ജമ്മുകാശ്മീരിലും രണ്ട് എയിംസ് വീതം അനുവദിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി എയിംസിനായി കേരളം കാത്തിരിക്കുന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here