മികച്ച ഫോട്ടോകൾ പിടിക്കാനായി ഏതറ്റം വരെയും പോവുന്ന ഫോട്ടോഗ്രാഫർമാരെ കാണാറുണ്ട്. അങ്ങനെയൊരു കുട്ടി ഫോട്ടോഗ്രാഫറുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. കയ്യിൽ ഒരു ഫോണുമായി, ഒരു കൂട്ടം കുട്ടികൾ ഡാന്‍സ് കളിയ്ക്കുന്ന വിഡിയോ പകർത്താൻ ശ്രമിക്കുകയാണ് ഒരു ആൺകുട്ടി. നിലത്തു കിടന്നും ഉരുണ്ടുമൊക്കെ വളരെ ആത്മാർഥമായാണ് കക്ഷിയുടെ വിഡിയോ പിടുത്തം. വിഡിയോ എടുക്കുന്നതിനിടെ പാട്ടിനൊത്ത് ചുടവുവയ്ക്കുന്നുമുണ്ട് കുട്ടി ക്യാമറാമാൻ. ഒടുവിൽ ഡാൻസുകാരുടെ ഇടയിലൂടെ ഓടി നടന്നു രംഗം പകർത്താൻ ശ്രമിക്കുന്നതും കാണാം.
ആളുകൾ തന്നെ നോക്കി ചിരിക്കുന്നതൊന്നും അവൻ കാര്യമാക്കുന്നേല്ല. മികച്ച വിഡിയോ പകർത്താൻ വളരെയധികം പരിശ്രമിച്ചങ്കിലും അന്തിമഫലം കാണാൻ കഴിയുന്നതിനു മുൻപേ ഫോണ്‍ മറ്റൊരു കുട്ടി വന്ന് വാങ്ങിക്കൊണ്ടു പോകുന്നതും കാണാം. ഈ രസകരമായ വിഡിയോ പിടുത്തത്തിനും ക്യാമറാമാനും നിരവധിയാണ് ആരാധകർ.