ന്യൂഡല്‍ഹി: ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്.ബി.ഐ. തിരഞ്ഞെടുക്കപ്പെട്ട രണ്ടു നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്ന് എസ്.ബി.ഐ മുന്നറിയിപ്പ് നൽകുന്നു.
ആ നമ്പരുകൾ ഏതൊക്കെയാണ് എന്ന് ട്വിറ്ററിലൂടെ എസ്.ബി.ഐ അറിയിച്ചു. +91-8294710946, +91-7362951973 എന്നി നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ക്ക് പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഈ നമ്പരുകളില്‍ നിന്ന് ബാങ്ക് ഇടപാടുകാര്‍ക്ക് തട്ടിപ്പ് കോളുകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ബാങ്കിന്റെ മുന്നറിയിപ്പ്.
കെവൈസി അപ്‌ഡേറ്റ്‌സ് എന്ന പേരില്‍ വരുന്ന വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും എസ്.ബി.ഐയുടെ അറിയിപ്പിൽ പറയുന്നു. ഈ നമ്പരുകളില്‍ നിന്ന് വിളിച്ച് ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത്തരം കോളുകള്‍ എടുക്കുകയോ, ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Do not engage with these numbers, & don't click on #phishing links for KYC updates as they aren't associated with SBI. #BeAlert & #SafeWithSBI https://t.co/47tG8l03aH
— State Bank of India (@TheOfficialSBI) April 20, 2022
സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും എസ്.ബി. ഐ അറിയിച്ചു. report.phishing@sbi.co.in എന്ന മെയില്‍ വഴി തട്ടിപ്പ് സന്ദേശങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും എസ്.ബി. ഐ വ്യക്തമാക്കി.