അലംകൃതയല്ല നയാമിക; പേരിടീലിന് പോര്; കുഞ്ഞിനെ തട്ടിപ്പറിച്ച് അമ്മ; വിമർശനം (വിഡിയോ)

0
314

കുഞ്ഞിന്റെ പേരിടൽ ചടങ്ങിനിടയിൽ പേര് മാറിപോയെന്ന് ആരോപിച്ച് പോരെടുത്ത് അച്ഛനും അമ്മയും. അമ്മ ഉദ്ദേശിച്ച പേര് അച്ഛൻ വിളിക്കാഞ്ഞതോടെ തികച്ചും അസാധാരണമായ തർക്കങ്ങൾക്കാണ് വഴിവെച്ചത്. ആചാര പ്രകാരം കുട്ടിയുടെ പേരിടാനായി അച്ഛന്‍ മടിയിലിരുത്തി ചെവിയിൽ വിളിക്കുന്നു..

എന്നാൽ അച്ഛൻ അലംകൃത എന്ന പേരാണ് വിളിക്കുന്നത്. ഇതോടെ അമ്മ ദേഷ്യപ്പെട്ട് നയാമിക എന്ന ഉച്ചത്തിൽ കുഞ്ഞിന്റെ ചെവിയിൽ വിളിക്കുകയും കുഞ്ഞിനെ വലിച്ച് എടുക്കുകയും.ചെയ്യുന്നു.  രംഗം വഷളാകുകയും രണ്ട് വീട്ടുകാരും പ്രശ്നത്തിൽ ഇടപെട്ട് തർക്കിലേക്ക് കടക്കുകയുമാണ് ചെയ്യുന്നത്.

ജനിച്ച് ദിവസങ്ങൾ മാത്രമുള്ള കുഞ്ഞിനെ പേരിടലിന്റെ പേരിൽ അപകരമായി രീതിയിലാണ് കൈകാര്യ െചയ്യുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പലരും കുഞ്ഞിന്റെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ട വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വിഡിയോ ഇതിനോടകം വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here