അധ്യാപിക പോക്കറ്റിൽ കൊണ്ടുനടക്കുന്നത് നല്ല നാടൻ തോക്ക്; രഹസ്യ വിവരത്തെ തുടർന്ന് പോലീസ് എത്തിയതും അറസ്റ്റ്; വീഡിയോ വൈറലാകുന്നു

0
434

ലക്നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നാടൻതോക്ക് കൈവശം വെച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. ഫിറോസാബാദിലെ സ്കൂളിൽ ജോലി ചെയ്യുന്ന കരിഷ്മ സിംഗ് യാദവ് ആണ് അറസ്റ്റിലായത്. പോലീസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധനയും അറസ്റ്റും.

അധ്യാപകയിൽ നിന്നും തോക്ക് പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധഘ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു വനിതാ കോൺസ്റ്റബിൾ അധ്യാപികയെ പരിശോധിക്കുന്നതും അവരുടെ ജീൻസിന്റെ പോക്കറ്റിൽ നിന്ന് നാടൻ പിസ്റ്റൾ പുറത്തെടുക്കുന്നതും വീഡിയോയിൽ കാണാം.

കസ്റ്റഡിയിലെടുത്ത യാദവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്തിനാണ് ആയുധം കൈവശം വെച്ചതെന്ന് അറിയാൻ ചോദ്യം ചെയ്തു വരികയാണെന്ന് മെയിൻപുരി പോലീസ് സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here