ഹിജാബ്: പരീക്ഷ എഴുതാത്തവർക്ക് അവസരം നൽകില്ലെന്ന് കർണാടക

0
229

ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പരീക്ഷ എഴുതാതിരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകേണ്ടെന്ന് കർണാടക.നൂറു കണക്കിന് വിദ്യാർത്ഥിനികളാണ് ഹിജാബ് വിഷയത്തിൽ പ്ലസ് ടു പരീക്ഷ ബഹിഷ്കരിച്ചത്.

പരീക്ഷ എഴുതാത്തവർക്ക് പുനപ്പരീക്ഷ അനുവദിക്കുമെന്ന സൂചന അടുത്തിടെ സർക്കാർ നൽകിയിരുന്നു. എന്നാൽ മറ്റു ബോർഡ് പരീക്ഷകൾ പോലെ എഴുതാത്തവരെ ‘ആബ്സെൻറ് ‘ ആയി കണക്കാക്കാനാണ് കർണാടക സർക്കാർ തീരുമാനം.

കർണാടകയിലെ പ്ലസ് ടു കോഴ്സായ പ്രീ യൂണിവേഴ്സിറ്റിക്ക് പ്രാക്ടിക്കലിന് 30 മാർക്കും തിയറിക്ക് 70 മാർക്കുമാണുള്ളത്. പ്രാക്ടിക്കൽ പരീക്ഷക്ക് ഹാജരാകാത്തവർക്കും തിയറിക്ക് മിനിമം മാർക്കുണ്ടെങ്കിൽ പാസാകാനാവും. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ അടുത്ത മാസം 22നാണ് തുടങ്ങുക.

 

LEAVE A REPLY

Please enter your comment!
Please enter your name here