വർഷാന്ത്യചെലവുകൾക്കായി കേരളം 2000 കോടി കടമെടുക്കുന്നു

0
185

തിരുവനന്തപുരം: സാമ്പത്തികവർഷാവസാനത്തെ ചെലവുകൾ നേരിടാൻ സംസ്ഥാനസർക്കാർ 2000 കോടി രൂപകൂടി കടമെടുക്കുന്നു. കേന്ദ്രം അനുവദിച്ച പരിധിയിൽനിന്നാണിത്. ഇതോടെ ഈവർഷം പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ് 23,000 കോടിയാവും. 28,800 കോടിയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി. മാർച്ച് 31-നുമുമ്പ് 5800 കോടികൂടി എടുക്കാൻ സംസ്ഥാനത്തിന് അർഹതയുണ്ട്. മാർച്ച് 31-നുമുമ്പ് ട്രഷറിയിൽനിന്ന് വൻതോതിൽ പണം നൽകേണ്ടതുണ്ട്. തിങ്കളാഴ്ച ധനവകുപ്പ് സാമ്പത്തികസ്ഥിതി വിലയിരുത്തിയശേഷം എത്ര കടമെടുക്കണമെന്ന് തീരുമാനിക്കും.

ഇത്തവണ ട്രഷറിയിൽനിന്ന് പണം മാറാൻ കർശനവ്യവസ്ഥകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിശ്ചിതതീയതിക്കകം സമർപ്പിച്ചിട്ടും മാർച്ച് 31-നുമുമ്പ് മാറാനാകാത്ത ബില്ലുകൾ അടുത്തസാമ്പത്തികവർഷം മുൻഗണനാക്രമത്തിൽ മാറാൻ കഴിഞ്ഞവർഷങ്ങളിൽ ക്യൂസംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇത്തവണ ഇതുണ്ടാകില്ലെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2000 കോടി കടമെടുക്കാനുള്ള കടപ്പത്രങ്ങളുടെ ലേലം 22-ന് റിസർവ് ബാങ്ക് ആസ്ഥാനത്ത് ഇ-കുബേർ സംവിധാനംവഴി നടക്കും. 12 വർഷത്തേക്കാണ് ഈ കടമെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here