ലൈസന്‍സ് നീട്ടാനുള്ള ലിസ്റ്റില്‍ മൂന്ന് മലയാളം ചാനലുകള്‍ കൂടിയെന്ന മഹിളാ മോര്‍ച്ച നേതാവിന്റെ വെളിപ്പെടുത്തലിനെതിരെ വിനു വി ജോണ്‍

0
307

കാലാവധി കഴിഞ്ഞ് ലൈസന്‍സ് നീട്ടികിട്ടാനുള്ള ലിസ്റ്റില്‍ മൂന്ന് ചാനല്‍ കൂടിയുണ്ട് എന്ന് ഭാരതീയ മഹിളാ മോര്‍ച്ചാ കോഴിക്കോട് ജില്ലാ സെക്രട്ടറി എന്ന് ട്വിറ്റര്‍ പേജില്‍ മെന്‍ഷന്‍ ചെയ്ത ശ്രീജ നായര്‍. മീഡിയ വണിന്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് നടപടിക്ക് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ ട്വീറ്റ് എന്നത് ശ്രദ്ധേയമാണ്.

‘കാലാവധി കഴിഞ്ഞ് ലൈസന്‍സ് പുതുക്കി കിട്ടാത്ത നിരവധി ചാനലുകളുടെ ലിസ്റ്റില്‍ മൂന്ന് മലയാളം ചാനലുകള്‍ കൂടിയുണ്ടെന്ന വിവരം സസന്തോഷം അറിയിക്കുന്നു,’ എന്നാണ് ശ്രീജ നായരുടെ ട്വീറ്റിന്റെ പൂര്‍ണ രൂപം.

വലിയ വിമര്‍ശനങ്ങളാണ് ഈ ട്വീറ്റിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ ഒരു ലോക്കല്‍ നേതാവ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്നാണ് വിമര്‍ശനങ്ങള്‍. മൂന്ന് മലയാളം വാര്‍ത്താ ചാനലുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് മഹിളാ മോര്‍ച്ച നേതാവ് പരസ്യമായി പ്രഖ്യാപിക്കുന്നു. തിരക്കഥ തയ്യാറായിക്കഴിഞ്ഞു എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം.

ഇത്തരം കാര്യങ്ങളൊക്കെ പാര്‍ട്ടിയിലുള്ളവര്‍ക്ക് അറിയാം. ഫോര്‍ത്ത് എസ്റ്റേറ്റിനെ ലക്ഷ്യമാക്കി നീങ്ങുകയാണവര്‍. പ്രസ് ഫ്രീഡം 142-ാം റാങ്കില്‍ നിന്ന് ക്രമാനുഗതമായി താഴേക്ക്,’ എന്നാണ് വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണ്‍ ട്വീറ്റ് ചെയ്തത്.

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തു നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here