എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘ആർ.ആർ.ആർ’ കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് മുന്നേറുന്നു. തെലുഗു സൂപ്പർ താരങ്ങളായ രാംചരണും ജൂനിയർ എൻ.ടി.ആറും നായകൻമാരായ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനം 257.15 കോടി രൂപയാണ് വാരിയത്. രാജമൗലിയുടെ തന്നെ ബാഹുബലി-2 വിന്റെ (224 കോടി രൂപ) കളക്ഷൻ റെക്കോഡുകൾ ആർ.ആർ.ആർ തകർത്തതായാണ് റിപ്പോർട്ടുകൾ.
ചിത്രത്തിൻ്റെ ആദ്യ ദിന വരുമാനം 257.15 കോടി രൂപയാണെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്തു.127 കോടി രൂപയാണ് തെലുഗു സംസ്ഥാനങ്ങളിൽ നിന്ന് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. ഹിന്ദിയില്‍ നിന്നും 22 കോടി, കര്‍ണാടകയില്‍ നിന്നും 16 കോടി, തമിഴ്‌നാടില്‍ നിന്നും ഒമ്പത് കോടി, കേരളത്തില്‍ നിന്നും നാല് കോടി, ഓവര്‍സീസ് അവകാശങ്ങളില്‍ നിന്നും 69 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ആർ.ആർ.ആറിന്റെ കളക്ഷനെ തെല്ലും ബാധിച്ചില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
#RRRMovie creates HISTORY at the WW Box Office.
AP/TS – ₹ 120.19 cr
KA – ₹ 16.48 cr
TN – ₹ 12.73 cr
KL – ₹ 4.36 cr
ROI – ₹ 25.14 cr
OS – ₹ 78.25 cr [Reported Locs]Total – ₹ 257.15 cr
FIRST ever Indian movie to achieve this HUMONGOUS figure on the opening day.
— Manobala Vijayabalan (@ManobalaV) March 26, 2022
ലോകത്താകമാനം 10,000 സ്‌ക്രീനുകളിലാണ് ആർ.ആർ.ആർ പ്രദർശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം 500 ലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 1920-കളിലെ സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമായി ജൂനിയർ എൻ.ടി.ആറും അഭിനയിച്ചിരിക്കുന്നു.