ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കില്‍ ഗ്രൂപ്പ് പോള്‍ ചെയ്യാനുള്ള ഫീച്ചര്‍ വൈകാതെ തന്നെ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പിലും ലഭ്യമാകും. പുതിയ ഫീച്ചര്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ മെറ്റയുടെ നിയന്ത്രണത്തിലുള്ള മെസേജിങ് ആപ്പില്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് ഇത് ലഭ്യമാകുക. നിലവില്‍ ഫെയ്‌സ്ബുക്ക് മെസേഞ്ചറിലും ടെലിഗ്രാമിലും ഈ സൗകര്യം ഉണ്ട്. ഇത് വാട്‌സ്ആപ്പിലും ലഭ്യമാക്കി സേവനം മെച്ചപ്പെടുത്താനാണ് വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.
ഭാവിയില്‍ ഗ്രൂപ്പ് ചാറ്റില്‍ പോള്‍ ഓപ്ഷന്‍ രൂപീകരിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുക. അതുവഴി ചോദ്യങ്ങള്‍ ഉന്നയിക്കാനും വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഉത്തരം നല്‍കാനും കഴിയും വിധമാണ് സേവനം മെച്ചപ്പെടുത്തുക. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാന്‍ കഴിയും വിധ സുരക്ഷ ഉറപ്പാക്കി ഇത് നടപ്പാക്കാനാണ് വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുക. അതുകൊണ്ട് തന്നെ ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമേ പോള്‍ സംബന്ധമായ വിവരങ്ങള്‍ ലഭിക്കൂ. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ ഫലം അറിയാനും സാധിക്കൂ. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ പുതിയ ബീറ്റാ വേര്‍ഷനിലുള്ള വാട്‌സ്ആപ്പില്‍ ഇത് ലഭ്യമാകും.