”തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു; പെട്രോൾ ടാങ്ക് ഉടൻ നിറക്കുക”-രാഹുൽ ഗാന്ധി

0
239

ഇന്ധനവില വർധനയിൽ മോദി സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാൾ നടക്കാനിരിക്കെയാണ് രാഹുലിന്റെ പരിഹാസം. തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുകയാണെന്നും ഉടൻ പെട്രോൾ ടാങ്കുകൾ നിറച്ചോളൂ എന്നും രാഹുൽ ട്വീറ്റ് ചെയ്തു.

”മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോവുന്നു. പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഇന്ധനവില വർധന ഉണ്ടായിരുന്നില്ല. ഇന്ധന നികുതി കുറയ്ക്കുകയും ചെയ്തിരുന്നു. നേരത്തെയും തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഇന്ധനവില വർധന നിർത്തിവെച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വീണ്ടും വില വർധിപ്പിക്കുകയായിരുന്നു.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ച് ഏഴിനാണ് യു.പിയിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പിന്നാലെ രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനയുണ്ടാവുമെന്ന് ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here