തിരഞ്ഞെടുപ്പ് സമയത്ത് 32 ലക്ഷം,​ ഇപ്പോൾ അഞ്ചു കോടി; മന്ത്രി സജിചെറിയാൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസിന് പരാതി

0
359

ആലപ്പുഴ: മന്ത്രി സജി ചെറിയാൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മന്ത്രി തന്നെയാണ് തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് പറഞ്ഞത്.

ഇതിന് പിന്നാലെ മന്ത്രിയുടേത് അനധികൃത സ്വത്ത് സമ്പാദനമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ലോകായുക്തയ്‌ക്കും വിജിലൻസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here