യുക്രെയ്‌നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. സ്വന്തം നാടിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും സെലന്‍സ്‌കി പറഞ്ഞു. കരുത്തരാണെന്ന് ഞങ്ങള്‍ തെളിയിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യയുമായുള്ള യുദ്ധത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി നടത്തിയ അദ്ദേഹത്തിന്റെ പ്രതികരണത്തിന് പിന്നാലെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചു.
❗️Today, Volodymyr Zelensky spoke via conference in the European Parliament. After his speech in the #European Parliament, everyone gave a standing ovation. pic.twitter.com/VovbPFZYAh
— NEXTA (@nexta_tv) March 1, 2022
അതേസമയം, യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കവെ റഷ്യ- യുക്രെയിന്‍ രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്. ആദ്യ റൗണ്ട് ചര്‍ച്ച ഇന്നലെ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം റൗണ്ട് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
സാമാധാനം നിലനിര്‍ത്താനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊളാമെന്നാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്ന ബെലാറൂസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്. യുക്രെയിനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ഒരാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പുകൂടിയാണ് ബെലാറൂസ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.