എല്ലാ സഹോദരങ്ങളുടെയും വിവാഹം കഴിഞ്ഞു; തന്റെ വിവാഹം മാത്രം നീണ്ടു പോകുന്നു; മനംനൊന്ത് 34കാരൻ ആത്മഹത്യ ചെയ്തു

0
247

മൈസൂരു: സഹോദരങ്ങളുടെ എല്ലാം വിവാഹം കഴിഞ്ഞിട്ടും തന്റെ വിവാഹം മാത്രം നടക്കാത്തതിന്റെ വിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു. ബംഗളൂരുവിൽ ഫാക്ടറി ജീവനക്കാരനായ ഹാനൂർനിവാസി വിനോദ് (34) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

ചാമരാജനഗർ ജില്ലയിലെ ഹാനൂരിൽ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. വിനോദിന്റെ എല്ലാ സഹോദരീസഹോദരൻമാരുടെയും വിവാഹം കഴിഞ്ഞിരുന്നു. തന്റെ വിവാഹംമാത്രം നീണ്ടു പോവുകയും ചെയ്തതിൽ വിനോദ് അസ്വസ്ഥനായിരുന്നു.

ഇതേത്തുടർന്ന് കടുത്ത മദ്യപാനിയായി മാറുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഹാനൂർ പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here