ഇന്ത്യന്‍ പതാക പാകിസ്ഥാനികള്‍ക്കും രക്ഷയായി; ജീവനും കൊണ്ടുള്ള ഓട്ടത്തിനിടെ സുരക്ഷിതമായി അതിര്‍ത്തി കടന്നത് ത്രിവര്‍ണ പതാക കയ്യിലേന്തി

0
270

ബുക്കാറസ്റ്റ്: റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, പാകിസ്ഥാന്‍, തുര്‍ക്കി സ്വദേശികള്‍ക്കും ഇന്ത്യന്‍ പതാക രക്ഷയായതായി റിപ്പോര്‍ട്ട്. യുക്രൈന്‍ അതിര്‍ത്തികള്‍ കടന്ന് അയല്‍രാജ്യങ്ങളില്‍ എത്തുന്നതിന് ത്രിവര്‍ണപതാക പ്രയോജനപ്പെട്ടു. ജീവനും കൊണ്ട് അതിര്‍ത്തിയിലേക്ക് ഓടിയ പാകിസ്ഥാന്‍, തുര്‍ക്കി സ്വദേശികളും സുരക്ഷിതമായി അതിര്‍ത്തികള്‍ കടക്കുന്നതിന് ത്രിവര്‍ണപതാക കയ്യിലേന്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ റുമാനിയ, ഹംഗറി എന്നി അയല്‍രാജ്യങ്ങള്‍ വഴിയാണ് മുഖ്യമായി ഒഴിപ്പിക്കുന്നത്. ഇത്തരത്തില്‍ റുമാനിയയുടെ ബുക്കാറസ്റ്റില്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പതാക ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, പാകിസ്ഥാന്‍, തുര്‍ക്കി സ്വദേശികള്‍ക്കും പ്രയോജനപ്പെട്ട കാര്യം തുറന്നുപറഞ്ഞത്.

യുക്രൈനില്‍ വച്ച് ഇന്ത്യന്‍ പതാക കയ്യിലേന്തിയാലും ഇന്ത്യക്കാരാണ് എന്നതിനാലും ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്ന് തങ്ങളോട് പറഞ്ഞതായി വിദ്യാര്‍ഥികള്‍ പറയുന്നു. മാര്‍ക്കറ്റില്‍ പോയി സ്പ്രേ പെയിന്റ് വാങ്ങി ഉപയോഗിച്ചാണ് പതാക ഉണ്ടാക്കിയത്. തുണിക്കായി കര്‍ട്ടന്‍ ആണ് ഉപയോഗിച്ചത്. ഇതില്‍ വിവിധ നിറങ്ങളിലുള്ള സ്പ്രേ പെയിന്റ് പൂശുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇന്ത്യന്‍ പതാക ഉപയോഗിച്ചാണ് ചില പാകിസ്ഥാന്‍, തുര്‍ക്കി വിദ്യാര്‍ഥികള്‍ സുരക്ഷിതമായി അതിര്‍ത്തി കടന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here