കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിന് സമീപത്തുള്ള ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. വിദ്യാര്‍ത്ഥികളുടെ സെന്റോഫ് ആഘോഷങ്ങള്‍ക്കിടയിലാണ് സംഭവം.
ഗ്രൗണ്ടില്‍ അമിത വേഗത്തില്‍ എത്തിയ കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആര്‍ക്കും സാരമായ പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആഘോഷങ്ങള്‍ അതിരു കടക്കുന്നു എന്ന് ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹനം ഓടിച്ചവര്‍ക്ക് ലൈസന്‍സ് ഉണ്ടെങ്കില്‍ അത് ആറു മാസത്തേക്ക് റദ്ദാക്കുമെന്നും ലൈസന്‍സ് ഇല്ലാത്തവരില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കുകയും ഇവര്‍ക്ക് 25 വയസ് ആകുന്നത് വരെ ലൈസന്‍സ് അനുവദിക്കില്ലെന്നും ആര്‍ടിഒ അറിയിച്ചു.