2016-20 കാലയളവില്‍ രാജ്യത്ത് നടന്നത് ഇത്രയും വര്‍ഗീയ കലാപങ്ങള്‍; ലോക്‌സഭയില്‍ കണക്കുമായി സര്‍ക്കാര്‍

0
273

ദില്ലി: 2016നും 2020നും ഇടയില്‍ രാജ്യത്ത് ഏകദേശം 3,400 വര്‍ഗീയ കലാപ കേസുകള്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ചൊവ്വാഴ്ച ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.

2020-ല്‍ 857 വര്‍ഗീയ അല്ലെങ്കില്‍ മതകലാപ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2019-ല്‍ 438 കേസുകളും  2018-ല്‍ 512 കേസുകളും 2017ല്‍ 723 കേസുകളും 2016ല്‍ 869 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവില്‍ രാജ്യത്ത് മൊത്തം 2.17 ലക്ഷം കലാപക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും മന്ത്രി അറിയിച്ചു. 2020ല്‍ 51,606 കലാപക്കേസുകളും 2019ല്‍ 45,985 കലാപ കേസുകളും രജിസ്റ്റര്‍ ചെയ്തു. 2018- 57,828, 2017-58,880, 2016-61,974 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കലാപക്കേസുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here