ഹിജാബ് വിഷയത്തില്‍ പ്രിന്‍സിപ്പാളെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

0
270

ഉഡുപ്പി: ഹിജാബ് വിവാദത്തില്‍ സ്വകാര്യ കോളേജ് പ്രിന്‍സിപ്പാളെ  ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.  കോലാര്‍ സ്വദേശിയും ആക്രി വ്യവസായിയുമായ മുഹമ്മദ് ഷബീര്‍ ആണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇയാള്‍ പ്രിന്‍സിപ്പാളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഹിജാബ് വിവാദത്തിന് ശേഷം അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നപ്പോള്‍ ഉഡുപ്പിയില്‍ 93 ശതമാനം കുട്ടികള്‍ ഹാജരായെന്ന് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here