സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് ഫൗണ്ടേഷനെ നിരോധിച്ചു

0
258

ന്യൂഡല്‍ഹി: ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക്ക് റിസര്‍ച്ച് ഫൗണ്‍ണ്ടേഷനെ (ഐ.ആര്‍.എഫ്) അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ഭീകരവാദത്തിന് ഊര്‍ജമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഒന്‍പത് സംസ്ഥാനങ്ങളില്‍ സാക്കിര്‍ നായിക്കിനെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. കേരളം, ഗുജറാത്ത്, കര്‍ണാടക, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാക്കിര്‍ നായിക്കിന് അനുയായികളുള്ളത്. മതംമാറ്റത്തിനും കലാപം സൃഷ്ടിക്കുന്നതിനും ശ്രമിച്ചുവെന്ന ആരോപണവും സാക്കിര്‍ നായിക്കിനെതിരെയുണ്ട്.

ഭീകരവാദ പ്രവര്‍ത്തനത്തിനായി വിദേശങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് ഈ നടപടി. നേരത്തെയും സാക്കിര്‍ നായിക്കിനെതിരെയും ഐ.ആര്‍.എഫിനെതിരെയും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here