‘സല്യൂട്ട്’ ഒ.ടി.ടി റിലീസ് തീയതിയായി; പുത്തൻ ട്രെയിലർ കാണാം

0
379

ദുൽഖർ സൽമാൻ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘സല്യൂട്ട്’ മാർച്ച് 18ന് ഒ.ടി.ടി റിലീസായെത്തും. ദുൽഖർ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ സോണി ലിവ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ചിത്രം ഒ.ടി.ടി ഡയരക്ട് ഒ.ടി.ടി റിലീസാണെന്ന വിവരം ഞായറാഴ്ച നിർമാതാവ് കൂടിയായ ദുൽഖർ സൽമാൻ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നേരത്തെ ചിത്രത്തിന്‍റെ തിയറ്റർ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.

അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സല്യൂട്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്‍റേതാണ് തിരക്കഥ. മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്.

വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക.

മനോജ് കെ. ജയൻ, സായ്കുമാര്‍, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ദുല്‍ഖറിന്‍റെ സഹോദരനായാണ് മനോജ് കെ. ജയനെത്തുന്നത്.

ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ഛായാഗ്രഹണം – അസ്‍ലം പുരയിൽ, മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – സുജിത് സുധാകരൻ, ആർട്ട് – സിറിൽ കുരുവിള, സ്റ്റിൽസ് – രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ – ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. – അമർ ഹാൻസ്പൽ, അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് – അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ, പി.ആർ.ഒ. – മഞ്ജു ഗോപിനാഥ്.

LEAVE A REPLY

Please enter your comment!
Please enter your name here