റിയാദ്: സഊദിയിൽ 81 ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 37 സഊദി പൗരന്മാർ അടക്കം 81 പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ഏഴു യമൻ പൗടരന്മാരും ഒരു സിറിയൻ പൗരനും ഇവരിൽ പെടും.
ഐഎസിലെയും അൽ ഖാഇയിലെയും അംഗങ്ങൾ ഉൾപ്പെടെയുള്ള തീവ്രവാദ, വധശിക്ഷാ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്കെതിരെയാണ് വധശിക്ഷകൾ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജൻസി (എസ്പിഎ) അറിയിച്ചു.