വൻ ട്വിസ്റ്റ്, ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനമൊഴിഞ്ഞ് ധോണി, ടീമിന്റെ പുതിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ

0
298

പതിനഞ്ചാം എഡിഷൻ ഐപിഎൽ ആരംഭിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായക സ്ഥാനം സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജക്ക് കൈമാറി മഹേന്ദ്ര സിംഗ് ധോണി. അല്പം മുമ്പാണ് ഫ്രാഞ്ചൈസി ഇക്കാര്യം ഔദ്യോഗിക പ്രസ്താവനയിലൂടെ പുറത്ത് വിട്ടത്. നായക സ്ഥാനമൊഴിഞ്ഞെങ്കിലും ഒരു കളികാരനായി ധോണി ചെന്നൈക്കൊപ്പമുണ്ടാകുമെന്ന് ഫ്രാഞ്ചൈസി വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും സീസൺ ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സിന്റേയും, ധോണിയുടേയും ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായത് ആരാധകരെ ശരിക്കും അമ്പരപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here