കുമ്പള: വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം സംബന്ധിച്ച് എം എസ് എഫ് പൊലീസിനു പരാതി നല്കി. ഏറെ നാളുകളായി വിദ്യാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമാണിത്. സ്റ്റുഡന്‍സ് ടിക്കറ്റ് തുക സ്വീകരിക്കുന്നതിനു പകരം കൂടുതല്‍ പണം ആവശ്യപ്പെടുക, സ്റ്റുഡന്‍സ് ടിക്കറ്റില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികളെ ഒന്നടങ്കം പൊരിവെയിലത്ത് ബസിന് പുറത്തു നിര്‍ത്തുക എന്നീ പ്രശ്നങ്ങള്‍ നിരന്തരമായി വിദ്യാര്‍ഥികള്‍ എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റിയെ അറിയിച്ചത് പ്രകാരമാണ് ഈ പ്രശ്നത്തില്‍ എംഎസ്എഫ് നേതൃത്വം ഇടപെട്ടതെന്നു പറയുന്നു.
ഇതിന്റെ ഭാഗമായി ബസ് ജീവനക്കാരുമായി എം.എസ്.എഫ് മണ്ഡലം ട്രഷര്‍ ജംഷീര്‍ മൊഗ്രാല്‍,പഞ്ചായത്ത് എം എസ് എഫ് വൈസ് പ്രസിഡന്റ് മുര്‍ഷിദ് മൊഗ്രാല്‍,നാഫി ബംബ്രാണ,രിഫായി കുമ്പള എന്നിവര്‍ സംസാരിക്കുകയും തൃപ്തികരമായ മറുപടി അല്ലാത്തതുകൊണ്ട് തന്നെ കുമ്പള സി.ഐ പ്രമോദ് മുമ്പാകെ നേരിട്ട് പരാതി സമര്‍പ്പിക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ബസ് ഉടമകളെ വിളിച്ചുകൂട്ടി മേല്‍പ്പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളും കൈക്കൊള്ളുമെന്നും കുമ്പള സി.ഐ അറിയിച്ചു