വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരക്ക് എട്ടു മടങ്ങ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ

0
250

കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്ക് വർധിപ്പിച്ച് കേന്ദ്ര സർക്കാർ. എട്ട് മടങ്ങ് വരെ വർധനവാണ് കേന്ദ്ര സർക്കാർ ചുമത്തുന്നത്. കേന്ദ്ര ഉപരിതല മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷമാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക. 15 വർഷം പൂർത്തിയാക്കിയ പെട്രോൾ വാഹനങ്ങളും 10 വർഷം പൂർത്തിയാക്കിയ ഡീസൽ വാഹനങ്ങളും നിലവിലുള്ള റീ രജിസ്ട്രേഷൻ നിരക്കിന്റെ എട്ടു മടങ്ങോളം തുക നൽകേണ്ടി വരും.

600 രൂപയാണ് നിലവിൽ 15 വർഷം പഴക്കമുള്ള കാറുകൾക്ക് റീ രജിസ്ട്രേഷൻ നിരക്ക് ഇത് 5000 ആക്കി ഉയർത്തും. ഇരു ചക്ര വാഹനങ്ങൾക്ക് 300 രൂപ ഉണ്ടായിരുന്ന നിരയ്ക്ക് 1000 ആക്കി വർധിപ്പിച്ചു. ഇറക്കുമതി ചെയ്ത കാറുകൾക്ക് 15000 നിന്ന് 40,000 ആയാണ് രജിസ്ട്രേഷൻ ചാർജ് വർധന. റീ രജിസ്ട്രേഷൻ വൈകുന്ന ഓരോ സ്വകാര്യ വാഹനങ്ങൾക്കും പ്രതിമാസം 300 വീതവും കൊമേഷ്യൽ വാഹനങ്ങൾക്ക് പ്രതിമാസം 500 രൂപ വീതവും പിഴ ചുമത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഏകദേശം ഒന്നരക്കോടിയോളം വാഹനങ്ങളാണ് ഈ കാലയളവിൽ പൊളിക്കാൻ ഉള്ളതായി കേന്ദ്രവും സർക്കാരിന്റെ കണക്കുകളിൽ ഉള്ളത്. ഇതിനായി രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുണ്ട്. ഫിറ്റ്‌നസ് പരിശോധനാ നിരക്കിലും മാറ്റം ഉണ്ട്. ടാക്‌സി വാഹനങ്ങൾക്ക് ആയിരത്തിൽ നിന്ന് ഏഴായിരമാക്കിയും ബസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് 1500ൽ നിന്ന് 12000 ആക്കിയും നിരക്ക് വർധിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here