വടക്കേക്കര ജുമാ മസ്ജിദിനു നേരെ ആക്രമണശ്രമം: പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

0
314

വടക്കേക്കര∙ വടക്കേക്കര ജുമാ മസ്ജിദിനു നേരെ ആക്രമണശ്രമം നടത്തിയ കേസിൽ കളമശേരി എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ തുരുത്തിപ്പുറം പൂമാലിൽ സിമിൽ റാം (38) അറസ്റ്റിൽ. മദ്യപിച്ച് എത്തിയാണു പ്രശ്നമുണ്ടാക്കിയതെന്നു പൊലീസ് പറഞ്ഞു. 13ന് രാത്രി 10.30നാണു സംഭവം. ജുമാമസ്ജിദിനു മുന്നിൽ എത്തിയ ഇയാൾ ഗേറ്റ് തകർക്കാൻ ശ്രമിക്കുകയും ഖത്തീബിനെയും മദ്രസയിലെ വിദ്യാർഥികളെയും അസഭ്യം പറയുകയും ചെയ്തെന്നാണു പരാതി. ഇൻസ്പെക്ടർ എം.കെ. മുരളിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീടു ജാമ്യത്തിൽ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here