വഖഫ് നിയമനങ്ങൾ പിഎസ്‌സി വഴി തന്നെ; തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ

0
251

തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിനെ ചൊല്ലി നിയമസഭയില്‍ ബഹളം. വഖഫ് നിയമനം പിഎസ്സിക്ക് വിടുന്നതില്‍ മാറ്റമില്ലെന്നും തീരുമാനവുമായി മുന്നോട്ട് പോവുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ സഭയെ അറിയിച്ചു. ആശങ്കയറിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയത് സര്‍ക്കാരല്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍  സഭയില്‍ ബഹളം. തീരുമാനം പിന്‍വലിക്കും വരെ സമരം നടത്തുമെന്ന് മുസ്ലീംലീഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത്.  മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അബ്ദുള്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here