ന്യൂഡൽഹി: ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഉത്തർപ്രദേശിൽ ബി ജെ പി ലീഡ് 215 സീറ്റ് കടന്നു. 101 സീറ്റുകളിൽ ലീഡ് ചെയ്യുന്ന എസ് പി ആണ് തൊട്ടുപിന്നിൽ. ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ലീഡ് ചെയ്യുന്നത്.
ഉത്തരാഖണ്ഡിലും ബിജെപി കരുത്താർജ്ജിക്കുന്നു. 34 സീറ്റുകളിൽ ബി ജെ പിയും 34 സീറ്റുകളിൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ഗോവയിൽ 18 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ബിജെപി 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി സാവന്ത് പിന്നിലാണ്. നാല് സീറ്റുകളിൽ തൃണമൂൽ സഖ്യം മുന്നിലാണ്.
പഞ്ചാബിൽ ആംആദ്മി പാർട്ടി 72 സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസ് 22 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മണിപ്പൂരിൽ ഇഞ്ചോടിച്ച് പോരാട്ടം നടക്കുകയാണ്.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സെമിഫൈനൽ എന്നു വിശേഷിപ്പിച്ച ഈ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്നത് ഉത്തർപ്രദേശിലേക്കാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ സർവെ ഫലങ്ങൾ. പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആംആദ്‌മി പാർട്ടി അധികാരമേറുമെന്നാണ് സർവെ ഫലങ്ങൾ. മണിപ്പൂരിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ബി.ജെ.പിക്കാണ് മുൻതൂക്കം. 40 അംഗ നിയമസഭയുള്ള ഗോവയിൽ തൂക്ക് മന്ത്രിസഭയ്‌ക്കുള്ള സാദ്ധ്യതയാണ് സർവെകൾ പ്രവചിച്ചത്.