മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ഹന വ്യൂ​ഹ​ത്തി​ലേ​ക്ക് ബൈ​ക്ക് ​റാ​ലി​ ​സം​ഘം​ ​ക​യ​റി,​ സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം തുടങ്ങി

0
216

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ഹ​ന​ ​വ്യൂ​ഹ​ത്തി​നി​ട​യി​ലേ​ക്ക് ​ബൈ​ക്ക് ​റാ​ലി​ ​ന​ട​ത്തി​യ​ ​സം​ഘം​ ​ക​യ​റി​യ​ത് ​ വൻ​ ​സു​ര​ക്ഷാ​വീ​ഴ്ച​യെ​ന്ന് ​വി​ല​യി​രു​ത്ത​ൽ.​ ​ഞായറാഴ്‌ച ​ ​രാ​വി​ലെ​ 11​ന് ​എ.​കെ.​ജി​ ​സെ​ന്റ​ർ​-​ ​ജ​ന​റ​ൽ​ ​ഹോ​സ്‌​പി​റ്റ​ൽ​ ​റോ​ഡി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​പൊ​ലീ​സി​ന് ​വീ​ഴ്ച​യു​ണ്ടാ​യെ​ന്ന​ ​നി​ഗ​മ​ന​ത്തി​ൽ​ ​ഉ​ന്ന​ത​ത​ല​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.

രാ​വി​ലെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ഹ​ന​ ​വ്യൂ​ഹ​ത്തി​ന് ​വ​ഴി​യൊ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​പ​ത്ത് ​ബൈ​ക്കു​ക​ളി​ലാ​യി​ ​ചു​വ​ന്ന​ ​കൊ​ടി​ ​പി​ടി​ച്ച​ ​സം​ഘം​ ​ക​ട​ന്നു​വ​ന്ന​ത്.​ ​ന​ഗ​ര​ത്തി​ൽ​ ​പു​തു​താ​യി​ ​ആ​രം​ഭി​ക്കു​ന്ന​ ​ഹോ​ട്ട​ലി​ന്റെ​ ​പ​ര​സ്യ​ ​പ്ര​ചാ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു​ ​ റാലി നടന്നത്.​ ​പാ​ർ​ട്ടി​ക്കാ​രാ​ണെ​ന്ന​ ​ധാ​ര​ണ​യി​ൽ​ ​പൊ​ലീ​സ് ​അ​വ​രെ​ ​പോ​കാ​ൻ​ ​അ​നു​വ​ദി​ച്ചു.​ ​എ​ന്നാ​ൽ​ ​അ​ൽ​പ​ ​സ​മ​യ​ത്തി​ന​കം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ഹ​ന​ ​വ്യൂ​ഹം​ ​എ​ത്തി​ച്ചേ​ർ​ന്നു.​ ​ഇ​തോ​ടെ​ ​ബൈ​ക്കി​ലെ​ത്തി​യ​ ​സം​ഘം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​വാ​ഹ​ന​ ​വ്യൂ​ഹ​ത്തി​ന് ​ഇ​ട​യി​ലാ​യി.​ ​സു​ര​ക്ഷാ​ ​വീ​ഴ്ച്ച​യു​ണ്ടാ​യ​താ​യി​ ​ബോ​ദ്ധ്യ​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ബൈ​ക്ക് ​യാ​ത്രി​ക​രെ​ ​എം.​എ​ൽ.​എ​ ​ഹോ​സ്റ്റ​ലി​ന് ​സ​മീ​പം​ ​ജീ​പ്പ് കൊ​ണ്ട് ​ത​ട​ഞ്ഞ് ​നി​യ​ന്ത്രി​ക്കു​ക​യായി​രു​ന്നു​ .

LEAVE A REPLY

Please enter your comment!
Please enter your name here