മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലാൻ ഹിന്ദുക്കൾക്ക് അവകാശമുണ്ട്; യുവാവിന്റെ വിവാദ പോസ്റ്റിന് പിന്നാലെ നടപടിയുമായി ഡൽഹി പൊലീസ്

0
347

ന്യൂഡൽഹി: മുസ്ലീം യുവതികൾക്കെതിരെയുള്ള യുവാവിന്റെ പോസ്റ്റ് വിവാദമായതോടെ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ന്യൂഡൽഹി നജഫ്ഗഡ് സ്വദേശിയായ വിപുൽ സിംഗ് എന്ന യുവാവാണ് വിവാദമായ പോസ്റ്റ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചത്. മുസ്‌ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതും ഹിന്ദുക്കളുടെ അവകാശമാണ് എന്നായിരുന്നു വിപുലിന്റെ പോസ്റ്റ്.

ഇയാൾ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും അപ്പോഴേക്ക് ഇതിന്റെ നിരവധി സ്ക്രീൻ ഷോട്ടുകൾ ട്വിറ്ററിലൂടെ പ്രചരിച്ചിരുന്നു. നബീയാ ഖാൻ എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് സംഭവം വിവാദമാകുന്നത്. നബിയാ ഖാന്റെ ട്വീറ്റിന് മറുപടിയായി ‘കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഉചിതമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്’ ഡല്‍ഹി പൊലിസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തു.

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടുകയും ഉടൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ്മ ഡൽഹി പൊലീസ് കമ്മീശ്ണർക്ക് കത്ത് അയയ്ക്കുകയും ചെയ്തു. സംഭവത്തിന് പിന്നിലെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും, അന്വേഷണ പുരോഗതി ഏഴു ദിവസത്തിനകം അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here