മുസ്ലിം പെണ്‍കുട്ടികളെ മതംമാറ്റി വിവാഹം കഴിക്കുന്നു, ഒരുസമുദായത്തെ ലക്ഷ്യംവെക്കുന്നു; ഗൗരവതരമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഗയാസുദ്ദീന്‍ ഷെയ്ഖ്

0
260

ഗുജറാത്ത്: രണ്ട് വര്‍ഷത്തിനിടെ കൂടുതല്‍ മുസ്‌ലിം പെണ്‍കുട്ടികളെ മതം മാറ്റിയുള്ള വിവാഹം നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഗയാസുദ്ദീന്‍ ഷെയ്ഖ് ഗുജറാത്ത് നിയമസഭയില്‍ പറഞ്ഞു.

ഇതുസംബന്ധിച്ച് വളച്ചൊടിച്ച കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പ് മണിനഗറില്‍, ഹിന്ദുപെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ മുസ്‌ലിമായ യുവാവിന് ക്രൂര മര്‍ദനം ഏറ്റു. രണ്ട് കുടുംബങ്ങളും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പൊലിസിനോട് പറഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഗുജറാത്തിലെ ആള്‍ക്കൂട്ട ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഷെയ്ഖ് പറഞ്ഞു.

വര്‍ഷങ്ങളായി ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കുന്നതായി കാണുന്നു. ന്യൂസ് ചാനലുകള്‍ ഹിന്ദു മുസ്‌ലിം ചര്‍ച്ചകളായി മാറി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കൂടുതല്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിന്ദുമതം സ്വീകരിച്ച് വിവാഹിതരായിട്ടുണ്ട്. കഴിഞ്ഞ തവണ ഇത്തരം നൂറ് ഉദാഹരണങ്ങള്‍ ഞാന്‍ മന്ത്രിക്ക് നല്‍കിയിരുന്നു. എന്നിട്ടും ഇത്തരം വിഷയങ്ങള്‍ വളച്ചൊടിക്കപ്പെടുന്നത് ഗൗരവതരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here