മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് തുടരും; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ തള്ളി

0
220

കൊച്ചി: മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്രസർക്കാർ വിലക്കിയതിനെതിരേയുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരാകരിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ടതില്ലെന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡും ചാനൽജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും നൽകിയ അപ്പീലുകളാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് തള്ളിയത്. ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസില്ലെന്നതിന്റെപേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം ജനുവരി 31-ന് വിലക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here