എല്ലാ വിഭാഗം ജനങ്ങളെയും അതിയായി സ്നേഹിച്ച നേതവാിനെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായതെന്ന് ജമാഅത്തെ ഇസ്്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ദീർഘവീക്ഷണവും സൗമ്യതയുമുള്ള നേതാവായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരുടെ വേദനകൾ മനസിലാക്കുന്നതിലും പരിഹരിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു തങ്ങൾ. സാമുദായിക സൗഹാർദവും സമുദായ ഐക്യവും നിലനിർത്താൻ ആഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്ത നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രയാസമനുഭവിക്കുന്ന കുടുംബത്തിനും പാർട്ടി പ്രവർത്തകർക്കുമൊപ്പം ജമാഅത്തെ ഇസ്ലാമി പങ്കുചേരുന്നുവെന്നും എം.ഐ അബ്ദുൽ അസീസ് കൂട്ടിച്ചേർത്തു.