ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കയ്യേറ്റം ചെയ്തു, സുരക്ഷാ വീഴ്ച-വീഡിയോ

0
298

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. നിതീഷ് കുമാറിനെ കയ്യേറ്റം ചെയ്ത അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.

നിതീഷിന്റെ ജന്മനാടായ ഭക്ത്യാര്‍പുരില്‍ പൊതുപരിപാടിക്കിടെയാണ് സംഭവം. സ്വാതന്ത്ര്യസമര സേനാനിയായ ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനിടെയാണ് അക്രമി കയ്യേറ്റം നടത്തിയത്.

വേദിയില്‍ കയറി പുഷ്പാഞ്ജലി അര്‍പ്പിക്കുന്നതിനിടെ, പിന്നില്‍ നിന്ന് അതിവേഗം നടന്നുവന്ന അക്രമി പെട്ടെന്ന് തന്നെ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ പിടികൂടി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റിലും നില്‍ക്കുമ്പോഴായിരുന്നു സുരക്ഷാ വീഴ്ച സംഭവിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here