മഞ്ചേശ്വരം: അടിച്ചമര്‍ത്തപ്പെട്ട മര്‍ദ്ദിത ജനകോടികളുടെ മോചനത്തിന് വേണ്ടി ശബ്ദിക്കുകയും ദളിത്-മതന്യൂനപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിന് വേണ്ടി പി.ഡി.പി എന്ന അവര്‍ണ്ണ രാഷ്ട്രീയത്തിന് രൂപം നല്‍കുകയും ചെയ്ത കാരണം കൊണ്ട് ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ കണ്ണിലെ കരടായി, പിറന്നുവീണ നാട്ടില്‍ നിന്നും അബ്ദുല്‍ നാസര്‍ മഅ്ദനി നാടുകടത്തപ്പെട്ട് 2022 മാര്‍ച്ച് 31ന് കാല്‍ നൂറ്റാണ്ട് തികയുകയാണ്.
മാര്‍ച്ച് 31ന് വൈകിട്ട് നാലുമണിക്ക് മഞ്ചേശ്വരം ഹൊസങ്കടിയില്‍ പിഡിപി വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന മര്‍ഹൂം പൂന്തുറ സിറാജ് നഗറില്‍ പൗരാവകാശ സമ്മേളനം നടക്കും. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് പൗരാവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ മുഖ്യപ്രഭാഷണം നടത്തും. പി.ഡി.പി സംസ്ഥാന സെക്രട്ടറി പി.എം. സുബൈര്‍ പടുപ്പ് വിഷയാവതരണം നടത്തും. പരിപാടി വമ്പിച്ച വിജയമാക്കണമെന്ന് പി.ഡി.പി നേതാക്കള്‍ പത്രസമ്മേളത്തില്‍ അഭ്യര്‍ത്ഥിച്ചു.
പത്രസമ്മേളത്തില്‍ എസ് എം ബഷീര്‍ മഞ്ചേശ്വരം, പി എം സുബൈര്‍ പടുപ്പ്,കെ പി മുഹമ്മദ് ഉപ്പള, യൂനുസ് തളങ്കര, മൊയ്തു ബേക്കല്‍,ജാസി പോസോട്ട്, ഇബ്രാഹിം തൊക്കെ എന്നിവര്‍ സംബന്ധിച്ചു.