പ്ലസ് വൺ വിദ്യാർഥിയുമായി വിവാഹം: 26കാരിയായ അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്

0
321

ചെന്നൈ ∙ 17 വയസ്സുകാരനെ വിവാഹം ചെയ്ത അധ്യാപികയെ (26) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പ്ലസ് വൺ വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്കു മാറ്റി. ഇരുവരെയും കഴിഞ്ഞ 5 മുതൽ കാണാനില്ലായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണിവർ പ്രണയത്തിലായിരുന്നെന്നു കണ്ടെത്തിയത്.

തഞ്ചാവൂരിലുള്ള ക്ഷേത്രത്തിൽ വിവാഹിതരായെന്ന് ഇരുവരും മൊഴി നൽകി. അധ്യാപികയെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here