പ്രവാസി ഹൗസ് ഡ്രൈവര്‍മാരുടെയും വീട്ടുജോലിക്കാരുടെയും സ്‌പോൺസർഷിപ് മാറ്റം; നടപടി ആരംഭിച്ചു

0
219

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) വിദേശ ഹൗസ് ഡ്രൈവർ, മറ്റ് വീട്ടുജോലിക്കാർ എന്നിവരുടെ സ്‌പോൺസർഷിപ്പ് മാറ്റാനുള്ള (Sponsorship change) നടപടിക്രമങ്ങൾക്ക് തുടക്കമായി. അടുത്തിടെയാണ് വിദേശ വീട്ടുജോലിക്കാർക്ക് രാജ്യത്തെ  മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനുള്ള അനുമതി ലഭിച്ചത്. പുതിയ തീരുമാനം ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള നിരവധി പേർക്ക് ആശ്വാസമാകും.

ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറാൻ നേരത്തെ അനുമതിയുണ്ടായിരുന്നില്ല. അടുത്തിടെ സ്‌പോൺസർഷിപ്പ് മാറാമെന്ന് പാസ്‌പോർട്ട് വിഭാഗം പ്രഖ്യാപിച്ചതോടെ നിരവധിപേർ പല സ്ഥാപനങ്ങളിലേക്കും തൊഴിൽ മാറിയിരുന്നു.

സ്‌പോൺസറുടെ ദേശീയ തിരിച്ചറിയൽ കാർഡും, തൊഴിലാളിയുടെ ഇഖാമ, പാസ്‌പോർട്ട് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. കൂടാതെ സ്‌പോൺസറുമായുള്ള ഇടപാടുകൾ പരിശോധിക്കുന്നതിനായി പ്രത്യേകം അപ്പോയിന്‍മെന്റ് എടുക്കണമെന്നും ജവാസാത്ത് വ്യക്തമാക്കി. ഹൗസ് ഡ്രൈവർ, സെക്യൂരിറ്റി തുടങ്ങിയ പലവിധ ഗാർഹിക വിസകളിലെത്തി സ്‌പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്ന നിരവധി ആളുകൾ സൗദിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here