നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കെ ഒന്നാം സമ്മാനം; ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന്‍ നേടിയത് 24 കോടി

0
583

അബുദാബി: ബിഗ് ടിക്കറ്റിന്റെ (BigTicket) 237-ാമത് സീരീസ് ഫെബ്രുവരി പ്രൊമോഷന്‍ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ (Indian Expat) മുഹമ്മദ് സമീര്‍ അലന്‍. ദുബൈയില്‍ താമസിക്കുന്ന അലന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഫെബ്രുവരി 27നാണ് അദ്ദേഹം സമ്മാനാര്‍ഹമായ 192202 എന്ന നമ്പര്‍ ടിക്കറ്റ് വാങ്ങിയത്.

ഒന്നാം സമ്മാന വിജയിയുടെ പേര് പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ ബിഗ് ടിക്കറ്റ് സ്റ്റുഡിയോയില്‍ നടന്ന നറുക്കെടുപ്പ് അപായ മുന്നറിയിപ്പിനെ തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍ ഇതൊരു വ്യാജ അപായ മുന്നറിയിപ്പ് ആണെന്ന് ഓഡിറ്റര്‍മാര്‍ സ്ഥിരീകരിച്ചതോടെ നറുക്കെടുപ്പ് തുടര്‍ന്നു. ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡും ബുഷ്രയും ഒന്നാം സമ്മാന വിജയിയെ ഫോണില്‍ വിളിച്ചു. നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സമീര്‍ അലന്‍ റിച്ചാര്‍ഡിന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. തങ്ങള്‍ കോടീശ്വരന്മാരായതിന്റെ സന്തോഷം പങ്കുവെക്കാന്‍ അലന്റെ ഭാര്യ ഇന്ത്യയില്‍ നിന്ന് അദ്ദേഹത്തെ വിളിച്ചിരുന്നു.

‘ഇന്ത്യയിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഞാന്‍ റിക്ഷാ ഡ്രൈവറുടെ മകനാണ്. യുഎഇയിലേക്ക് വരുന്നതിനായി എന്റെ ഭൂമി വില്‍ക്കേണ്ടി വന്നു. 2019 മുതല്‍ എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. ഒടുവില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്’ അലന്‍ പറഞ്ഞു. 18 വര്‍ഷമായി യുഎഇയിലുള്ള അദ്ദേഹം ഇപ്പോള്‍ ദുബൈയിലാണ് താമസം.

273166 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ അജിത് വാരിയത്താണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 500,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ പെരിയസാമി വിശ്വനാഥന്‍ ആണ്. 220886 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 237327 എന്ന ടിക്കറ്റ് നമ്പരിലൂടെ കരിനാറ്റ് പീതാംബരന്‍ പ്രണേഷ് ആണ് നാലാം സമ്മാനമായ 250,000 ദിര്‍ഹം നേടിയത്. ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഇന്ത്യക്കാരനായ അജ്മല്‍ ഷാനവാസാണ് അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത്. 007647 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറാം സമ്മാനമായ 80,000 ദിര്‍ഹം ഇന്ത്യയില്‍ നിന്നുള്ള സൂരജ് മീത്തലെ പുരയില്‍ വാങ്ങിയ 228827 എന്ന ടിക്കറ്റ് നമ്പരിനാണ്. ഇന്ത്യക്കാരനായ ഷമീര്‍ മോന്‍ വാങ്ങിയ 155104 എന്ന ടിക്കറ്റ് നമ്പര്‍ ഏഴാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കി. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യയില്‍ നിന്നുള്ള ഷാനിദ് മീത്തലെ കോട്ടോരാന്റവിട 004898 എന്ന ടിക്കറ്റ് നമ്പരിലൂടെ മെസാറാതി ഗിബ്ലി ഹൈബ്രിഡ് വാഹനം സ്വന്തമാക്കി.

ഉപഭോക്താക്കളുടെ ജീവിതം മാറ്റിമറിക്കാന്‍ സാധിക്കുന്നതില്‍ ബിഗ് ടിക്കറ്റിന് അഭിമാനമുണ്ട്. എപ്പോഴും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ബിഗ് ടിക്കറ്റ് ഈ മാസത്തിലും കാത്തുവെച്ചിരിക്കുന്നത് മികച്ച സമ്മാനങ്ങളാണ്.

അബുദാബി ബിഗ് ടിക്കറ്റിന്റെ ഫൻറാസ്റ്റിക് 15മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 1.5 കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ)ആണ്. രണ്ടാം സമ്മാന വിജയിയെ കാത്തിരിക്കുന്നത് 10 ലക്ഷം ദിര്‍ഹമാണ്. കൂടാതെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികള്‍ക്ക് ലഭിക്കുന്നു. ഈ മാസം ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്ചയിലും 300,000 ദിര്‍ഹം നേടാനുള്ള അവസരവും ലഭിക്കുന്നു. കൂടാതെ ഒരു ഭാഗ്യശാലിക്ക് മാസെറാതി ലാവന്റെ കാര്‍ സ്വന്തമാക്കാനും അവസരമുണ്ട്.

മാര്‍ച്ച് മാസം ബിഗ് ടിക്കറ്റ് നിങ്ങള്‍ക്കായി ഒരുക്കുന്നത് വലിയ സമ്മാനങ്ങള്‍. വന്‍തുകയുടെ ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഇത്തവണ ഉപഭോക്താക്കള്‍ക്കായി മറ്റൊരു വലിയ സര്‍പ്രൈസ് കൂടി ബിഗ് ടിക്കറ്റ് ഒരുക്കുന്നു. മാസം തോറും ആഴ്ച തോറുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെയാണ് പുതിയ പ്രമോഷന്‍. ഒരു ഭാഗ്യശാലിക്ക് എല്ലാ മാസവും സൗജന്യ ബിഗ് ടിക്കറ്റുകള്‍ ലഭിക്കും.  ഒരു വര്‍ഷത്തേക്കാണിത്. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിയുടെ ടിക്കറ്റ് എല്ലാ മാസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ എന്റര്‍ ചെയ്യും. 12 മാസം വരെ ഇത്തരത്തില്‍ മാസം തോറുമുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഈ ഭാഗ്യശാലിക്ക് ലഭിക്കുക.

300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍

പ്രൊമോഷന്‍ 1- മാര്‍ച്ച് 1-8, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 9 (ബുധനാഴ്ച)

പ്രമോഷന്‍ 2- മാര്‍ച്ച് 9- മാര്‍ച്ച് 16, നറുക്കെടുപ്പ് തീയതി- മാര്‍ച്ച് 17 (വ്യാഴാഴ്ച)

പ്രൊമോഷന്‍ 3  മാര്‍ച്ച് 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച് 25 (വെള്ളി)

പ്രൊമോഷന്‍ 4 മാര്‍ച്ച് 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി)

പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here