തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലിസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാന്‍ പണമില്ല. പേരൂര്‍ക്കടയിലെ പൊലിസ് പമ്പിന് അനുവദിച്ച പണം തീര്‍ന്നു. വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളിയെന്നും റിപ്പോര്‍ട്ട്. മീഡിയ വണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കെ.എസ്.ആര്‍.ടി.സിയുടെയോ സ്വകാര്യ പമ്പില്‍ നിന്നോ കടം വാങ്ങാനാണ് നിര്‍ദേശം. ഡി.ജി.പിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതായും മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊലിസിന്റെ പെട്രോള്‍ പമ്പില്‍ നിന്നാണ് തിരുവനന്തപുരത്തെ പെട്രോള്‍ അടിച്ചിരുന്നത്. പക്ഷെ ഇതിനു കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്ന തുക തീര്‍ന്നിരുന്നു. ഇപ്പോള്‍ രണ്ടരക്കോടി രൂപ പെട്രോള്‍ കമ്പനികള്‍ക്ക് എസ്എപി ക്യാമ്പിലുള്ള പൊലിസ് പെട്രോള്‍ പമ്പ് നല്‍കാനുണ്ട്.