ടൂത്ത് പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ലുതേച്ചു; യാതൊരു അസ്വസ്ഥതയും തോന്നാത്തതിനെ തുടർന്ന് ചികിത്സിച്ചില്ല; മൂന്നാം നാൾ 17കാരിക്ക് ദാരുണമരണം

0
332

മംഗളൂരു: പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ലുതേച്ച പെൺകുട്ടിക്ക് ദാരുണമരണം. മംഗളൂരു സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിലെ നിവാസിയായ 17കാരി ശവ്യയാണ് മരിച്ചത്. പ്രീ കോളേജ് വിദ്യാർത്ഥിനിയായ ശ്രവ്യ കോളേജിന് അവധി പ്രഖ്യാപിച്ച ശേഷം വീട്ടിലെത്തിയതായിരുന്നു.

ഇതിനിടെയാണ് ശ്രവ്യ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പല്ല് തേക്കുന്നതിനിടെ, ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടുകയായിരുന്നു. അബദ്ധം മനസിലായ ഉടനെ തന്നെ വെള്ളം ഉപയോഗിച്ച് വായ കഴുകുകയും ചെയ്തിരുന്നു.

പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. അതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറി ഇരുട്ടായതിനാൽ ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം എലിവിഷത്തിന്റെ പേസ്റ്റ് എടുത്ത് പല്ല് തേക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

പിറ്റേന്ന് രാവിലെ അസ്വസ്ഥത ഒന്നും തോന്നാതിരുന്നതുകൊണ്ട് സുഖമായെന്ന് തോന്നിയെങ്കിലും മൂന്നാമത്തെ ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ആശുപത്രിയിൽ പ്രവേശിച്ചു. ഭേദമാകാത്തതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു അന്ത്യം. പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായിരുന്നു ശ്രവ്യ.

LEAVE A REPLY

Please enter your comment!
Please enter your name here