പാൻ-ആധാർ ലിങ്കിങ്: പിഴയില്ലാതെ ഇന്ന് ചെയ്യാം, വൈകിയാൽ ‘പണി’ ഉറപ്പ്

0
199

ദില്ലി: ആധാറുമായി പാൻ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി ഇന്ന് (മാർച്ച് 31) അവസാനിക്കും. ഈ തീയതിക്കകം ആധാർ നമ്പറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ, 2022 ഏപ്രിൽ 1-ന് ശേഷം അത് ലിങ്ക് ചെയ്യുന്നതിനുള്ള പിഴ, രണ്ട് – ഘട്ടമായി നിശ്ചയിച്ചു.  2022 മാർച്ച് 29-ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, സമയപരിധി അവസാനിച്ച് മൂന്ന് മാസത്തിനുള്ളിൽ പാൻ-ആധാർ ലിങ്ക് ചെയ്‌താൽ 500 രൂപയാണ് ഈടാക്കുക. 2022 ഏപ്രിൽ ഒന്നിനും 2022 ജൂൺ 30-നും ഇടയിൽ പാൻ-ആധാർ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, അത് ലിങ്ക് ചെയ്യുന്നതിന് പിഴയായി 500 രൂപ അടയ്‌ക്കേണ്ടി വരും. മൂന്ന് മാസത്തിന് ശേഷം പാൻ-ആധാർ ലിങ്ക് ചെയ്താൽ 1000 രൂപ പിഴ ഈടാക്കും.

2023 സാമ്പത്തിക വർഷത്തിനകം നികുതിദായകർ തന്റെ പെർമനന്റ് അക്കൗണ്ട് നമ്പർ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, 2023 മാർച്ച് 31-ന് ശേഷം അയാളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ ആധാറുമായി പാൻ ലിങ്ക് ചെയ്യാത്തവർ ഇന്ന് മാർച്ച് 31 വ്യാഴാഴ്‌ചയ്‌ക്കുള്ളിൽ ലിങ്ക് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.

പാൻ അസാധുവായാൽ

മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്കുകൾ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽ പാൻ കാർഡ് ഫർണിഷ് ചെയ്യേണ്ടത് നിർബന്ധമായതിനാൽ ഈ രണ്ട് നടപടികളിൽ മാത്രമായി പാൻ കാർഡ് ഉടമസ്ഥരുടെ പ്രയാസങ്ങൾ അവസാനിക്കില്ല. അസാധുവായ പാൻ കാർഡ് സമർപ്പിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് 1961 ലെ ആദായനികുതി നിയമം സെക്ഷൻ 272 എൻ പ്രകാരം, പതിനായിരം രൂപ പിഴയും ഈടാക്കും.

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്ത വ്യക്തികൾ മാർച്ച് 31 ന് ശേഷം ഉയർന്ന ടിഡിഎസ് നൽകേണ്ടി വരും. അതിന് പുറമെ പതിനായിരം രൂപ ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരം നൽകേണ്ടി വരും. അതിനാൽ തന്നെ പണം നഷ്ടമാവാതിരിക്കാനും മനപ്രയാസവും അലച്ചിലുകളും ഒഴിവാക്കാനും എത്രയും വേഗം പാൻ കാർഡിനെ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതാണ് ഉചിതം.

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനാണ് ഇതിന്റെ ചുമതല. ഒന്നിൽ കൂടുതൽ പാൻ കാർഡ് ഒരാളിൽ നിന്ന് കണ്ടെത്തിയാൽ അയാൾ 10000 രൂപ പിഴയടക്കേണ്ടി വരും. അതിനാൽ തന്നെ രണ്ട് പാൻ കാർഡ് ഉള്ളവർ എത്രയും പെട്ടെന്ന് ഇത് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കണം, അതിനായി ആദായ നികുതി വകുപ്പിനെ ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here