പാകിസ്താൻ ചാരസംഘടനകൾ സുന്ദരികളെ ഉപയോഗിച്ച് ഹണിട്രാപ് ഒരുക്കും; ജാഗ്രത പുലർത്തണമെന്ന് പോലീസുകാരോട് ഡിജിപി അനിൽകാന്ത്

0
248

തിരുവനന്തപുരം: പാകിസ്താൻ ചാര സംഘടനകൾ ഹണിട്രാപ്പ് ഒരുക്കാൻ സാധ്യതയുണ്ടെന്നും കുടുങ്ങാതിരിക്കാൻ പോലീസുകാർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ഡിജിപിയുടെ നിർദേശം.

ഡിജിപി അനിൽകാന്ത് ഇതുസംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ വിവിധ ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് നിർദേശമെന്നു ഡിജിപി സർക്കുലറിൽ വ്യക്തമാക്കി. സേനകളിൽ നിന്ന് രഹസ്യം ചോർത്താൻ പാക് സംഘങ്ങൾ ശ്രമിക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.

ഹണിട്രാപ്പുമായി പാകിസ്താൻ ചാരസംഘടനകൾ സജീവമാണെന്നും ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം. സമൂഹ മാധ്യമത്തിലൂടെ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണിട്രാപ്പിംഗ് നടക്കുന്നത്. പരിചയമില്ലാത്ത സ്ത്രീകളുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിക്കുന്നത് ഉദ്യോഗസ്ഥർ ഒഴിവാക്കണം. ഇത്തരം നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു.

സേനകളിൽ നിന്ന് രഹസ്യം ചോർത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇക്കാര്യത്തിൽ കേരള പോലീസിനും രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പുണ്ടെന്ന് സർക്കുലറിൽ പറയുന്നു.

പാകിസ്താൻ ചാരസംഘടനകൾ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളെ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഇതിനോടകം നിരവധി ഉദ്യോഗസ്ഥർ ഇത്തരം ഹണി ട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നും സർക്കുലറിൽ സൂചിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here