പത്ത് സീസണ്‍ തുടര്‍ച്ചയായി തോല്‍ക്കുന്നു, ഇതില്‍ അഞ്ചെണ്ണത്തില്‍ കിരീടം നേടുന്നു; തോറ്റുകൊണ്ടുള്ള മുംബൈയുടെ തുടക്കത്തിന്റെ കഥ ഇങ്ങനെ

0
325

ഐ.പി.എല്ലില്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍. തുടര്‍ച്ചയായി 10ാം സീസണിലും തോറ്റുകൊണ്ട് സീസണ്‍ തുടങ്ങുന്ന റെക്കോര്‍ഡാണ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള ആദ്യ മത്സരത്തിലെ തോല്‍വിയോടെ മുംബൈ സ്വന്തമാക്കിയത്.

2013 മുതല്‍ ഐ.പി.എല്‍ തോറ്റുകൊണ്ടാണ് മുംബൈ തങ്ങളുടെ തേരോട്ടം തുടങ്ങിയത്. 2013 മുതല്‍ തന്നെയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ അഞ്ച് കിരീടങ്ങള്‍ നേടിയത്. 2013ല്‍ ബാഗ്ലൂരിനോടും 2014ലും 2015ലും കൊല്‍ക്കത്തയോടും 2016ലും 2017ലും റൈസിംഗ് പൂനെ സൂപ്പര്‍ജയന്റിനോടും 2018ല്‍ ചെന്നൈയോടും 2019ല്‍ ദല്‍ഹി ക്യാപിറ്റല്‍സിനോടും 2020ല്‍ ചെന്നൈയോടും 2021ല്‍ ബാഗ്ലൂരിനോടുമാണ് ഇതിനുമുമ്പ് മുബൈ തോറ്റുതുടങ്ങിയത്.

അതേസമയം, ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയതിന് പിന്നാലെ മുംബൈ നായകന്‍ രോഹിത് ശര്‍മയ്ക്ക് കുറഞ്ഞ ഓവര്‍ നിരക്ക് കാരണം പിഴ അടക്കേണ്ടിവന്നു.

12 ലക്ഷം രൂപയാണ് താരം പിഴയായി ഒടുക്കേണ്ടത്. അടുത്ത മത്സരത്തില്‍ വീണ്ടും നിശ്ചിത സമയത്തിനുള്ളല്‍ ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ രോഹിത് 24 ലക്ഷം രൂപയും മറ്റ് താരങ്ങള്‍ ആറ് ലക്ഷം രൂപയും വീതം പിഴയൊടുക്കണം.

വീണ്ടും ഇതുതന്നെ ആവര്‍ത്തിച്ചാല്‍ രോഹിത്തിനെ ഒരു മത്സരത്തില്‍ നിന്നും വിലക്കാനും ഐ.പി.എല്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഉയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം അനായാസമായിരുന്നു ദല്‍ഹി മറികടന്നത്. 10 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റിനായിരുന്നു ക്യാപിറ്റല്‍സിന്റെ ജയം.

LEAVE A REPLY

Please enter your comment!
Please enter your name here