പഞ്ചാബില്‍ ആപ് തരംഗം; തകർന്ന് തരിപ്പണമായി കോൺഗ്രസ്‌

0
176

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം. അവസാന ഫലസൂചനകള്‍ പ്രകാരം എഎപിക്ക് 83 സീറ്റുകളിലാണ് മുന്നിലാണ്. കോണ്‍ഗ്രസ് 18 ഇടങ്ങളിലും അകാലിദള്‍ 09 ഇടങ്ങളിലും ബി.ജെ.പി നാലിടത്തും ലീഡ് ചെയ്യുന്നുണ്ട്. ഒരിടത്ത് സ്വതന്ത്രനാണ് മുന്നില്‍. ഫലസൂചനകൾ അറിവായ ആദ്യ ഘട്ടം മുതൽ കോൺഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് എഎപി മുന്നേറ്റം. പഞ്ചാബിൽ കേവല‌ ഭൂരിപക്ഷത്തിന് 59 സീറ്റുകളാണ് വേണ്ടത്. ശിരോമണി അകാലിദളും കോണ്‍ഗ്രസിന് പിന്നാലെയുണ്ട്.

കോൺഗ്രസുമായി ബിജെപി പാളയത്തിൽ ചേക്കേറിയ അമരീന്ദർ സിങ് പട്യാലയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമൃത്സർ ഈസ്റ്റിൽ പിന്നിലായിരുന്ന‌ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു ഇപ്പോൾ ലീഡ് തിരിച്ചുപിടിച്ചു.

ഡൽഹിക്കു പുറത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ആംആദ്മി പാർട്ടി അധികാരം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. ഇവിടെ എക്സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിരിക്കുന്നത് ആംആദ്മി പാർട്ടിക്കാണ്. പഞ്ചാബിൽ ആകെ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here