നിയന്ത്രണങ്ങള്‍ നീക്കുന്നു; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 27 മുതല്‍ പഴയ നിലയിലേക്ക്

0
254

ന്യൂഡല്‍ഹി: രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നു. മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പഴയ നിലയിലാകും.

കോവിഡ് മൂലം 2020 മാര്‍ച്ചിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കുന്നത്.

വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അന്താരാഷ്ട്ര യാത്രകള്‍ക്കായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

JUST IN

LEAVE A REPLY

Please enter your comment!
Please enter your name here