നടൻ സിദ്ധിഖിന്റെ മകന്റെ വിവാഹ വേദിയിലെ ചിത്രം പങ്കുവെച്ച് വിഡി സതീശൻ; മമ്മൂട്ടിക്കും മോഹൻലാലിനൊപ്പം ഇരിക്കുന്ന ചിത്രത്തിൽ ‘വെട്ടിയത്’ ദിലീപിനെ

0
369

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു നടൻ സിദ്ധിഖിന്റെ മകൻ ഷഹീൻ സിദ്ദിഖിന്റെ വിവാഹം. മലയാള സിനിമാ ലോകത്തെ താരനിരകൾ തന്നെ വിവാഹത്തിന് പങ്കുകൊണ്ടിരുന്നു. ഇപ്പോൾ വിവാഹത്തിൽ പങ്കെടുത്ത ചിത്രം പങ്കുവെച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് പുലിവാൽ പിടിച്ചിരിക്കുന്നത്. സിദ്ദിഖിന്റെ മകന്റെ വിവാഹ വേദിയിൽ നിന്നും എടുത്ത ഒരു ഫോട്ടോ വി.ഡി സതീശൻ പങ്കുവെച്ചിരുന്നു. ഇതാണ് സോഷ്യൽമീഡിയയിൽ ഒരുപോലെ വിമർശനത്തിനും പിന്തുണയ്ക്കും ഇടയാക്കിയത്.

‘ഇന്നലെ നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി, മോഹൻലാൽ, സിദ്ദിഖ് എന്നിവരോടൊപ്പം’ എന്ന ക്യാപ്ഷനിലായിരുന്നു മോഹൻലാലിനും മമ്മൂട്ടിക്കും നടുവിലായി ഇരിക്കുന്ന ചിത്രം വി.ഡി. സതീശൻ പങ്കുവെച്ചത്. എന്നാൽ യഥാർത്ഥ ചിത്രത്തിൽ ഇവർക്കൊപ്പം നടൻ ദിലീപ് കൂടിയുണ്ടായിരുന്നു. ദിലീപിരുന്ന ഭാഗം വെട്ടിയ ശേഷമാണ് വിഡി സതീഷൻ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

‘ക്രിയേറ്റിവ് എഡിറ്റിങ് പൊളിറ്റിക്സ്’ എന്നു പറഞ്ഞുകൊണ്ടാണ് ചിലർ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. ‘ഫോട്ടോയിൽ നിന്ന് ദിലീപിനെ ഒഴിവാക്കിയത് നന്നായി, ഉചിതമായ നടപടിയെന്നും പലരിൽ നിന്നും ഇയരുന്ന പ്രതികരണം. അതേസമയം ദിലീപിനെ ഫോട്ടോയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയതിനെ വിമർശിക്കുന്നവരുമുണ്ട്. നടിയെ ആക്രമിച്ച കേസിലെ യഥാർത്ഥ ഇര ദിലീപാണെന്നും കേരള സർക്കാരും മുഴുവൻ മാധ്യമങ്ങളും ദിലീപിനെ ഇരയാക്കുകയാണെന്നുമാണ് പലരുടെയും വാദം.

LEAVE A REPLY

Please enter your comment!
Please enter your name here