നടത്തത്തിനിടെ കഞ്ചാവ് കഴിച്ച് നായ, ‘ബോധം’ പോയതിന്റെ കാരണം കണ്ടെത്താനാവാതെ ഉടമ, ഒടുവിൽ…

0
261

ഒരു നടത്തത്തിന് പോകുന്നതിനിടയിൽ കഞ്ചാവ്(cannabis) കഴിച്ച് തന്റെ നായ(Dog)യ്ക്ക് വയ്യായ്കയുണ്ടായതായി മൃ​ഗഡോക്ടർ. ഇക്കാര്യത്തിൽ നായ ഉടമകൾ ജാ​ഗ്രത പാലിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച നോട്ടിംഗ്ഹാംഷെയറിലെ ടക്‌സ്‌ഫോർഡിന് സമീപമുള്ള പാതയിലൂടെ തന്റെ ബോർഡർ ടെറിയറായ പ്രിം​ഗിളിനെ നടക്കാൻ കൊണ്ടുപോയതായി വെറ്ററിനറി സർജൻ ജാനിസ് ഡിക്‌സൺ(Janice Dixon) പറഞ്ഞു. അവർ വീട്ടിലെത്തിയപ്പോൾ പ്രിംഗിൾ ആകെ ബോധം നഷ്ടപ്പെട്ടതു പോലെ ആയിത്തീർന്നുവെന്നും അവർ പറഞ്ഞു.

തന്റെ നായയെ ചികിൽസിച്ച ശേഷം ഡോക്ടർ ആ വഴിയെല്ലാം തിരികെ നടന്നു പരിശോധിച്ചു. അപ്പോഴാണ് പാതി കഴിച്ച നിലയിൽ വഴിയരികിൽ വലിച്ചെറിഞ്ഞ കഞ്ചാവ് കണ്ടെത്തിയത്. ആറുമാസമാണ് പ്രിം​ഗിളിന്റെ പ്രായം. നടത്തം കഴിഞ്ഞ് തിരികെ എത്തിയ പ്രിം​ഗിൾ ജീവനില്ലാത്ത പോലെയാണ് പെരുമാറിയത്. കണ്ണൊക്കെ വലുതായി എന്നും ജാനിസ് പറയുന്നു.

ന്യൂ ഒല്ലെർട്ടണിലെ ഡിക്‌സൺ ആൻഡ് യങ്ങിൽ വെറ്ററിനറി സർജനാണ് ജാനിസ്. നായയുടെ ജീവൻ നഷ്ടപ്പെടുമോ എന്ന് തന്നെ താൻ ഭയന്നിരുന്നു എന്ന് ജാനിസ് പറയുന്നു. എന്താണ് കുഴപ്പം സംഭവിച്ചത് എന്ന് കണ്ടെത്തും മുമ്പ് തന്നെ അത് സംഭവിക്കുമെന്ന് ഭയന്നിരുന്നു എന്നും ജാനിസ് പറയുന്നു. പിന്നീട്, ജാനിസ് പ്രിം​ഗിളിന് ചികിത്സ നൽകി.

വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു ക്യാരിബാ​ഗ് കണ്ടു എന്നും അതിൽ പകുതി കഞ്ചാവായിരുന്നു എന്നും ജാനിസ് പറഞ്ഞു. അതിനാൽ തന്നെ നായയ്ക്ക് ജീവൻ നഷ്ടപ്പെടില്ല എന്ന് മനസിലായി. അത് തനിക്ക് സമാധാനം നൽകി.  പിന്നീട്, നായ മയക്കത്തിലായിരുന്നുവെന്നും ഞായറാഴ്ച രാവിലെ എഴുന്നേറ്റു നല്ല വിശപ്പ് ഉണ്ട് എന്നും പ്രഭാതഭക്ഷണം ആ​ഗ്രഹിക്കുന്നു എന്നും മനസിലാക്കി എന്നും ജാനിസ് പറഞ്ഞു.

പിന്നീട്, അതുവഴി നടന്ന മറ്റൊരു നായ സ്ക്രൂഫിയെയും സമാന ലക്ഷണങ്ങളോടെ ജാനിസിന്റെ അടുത്തെത്തിച്ചിരുന്നു. രണ്ട് നായകളും പൂർണമായ ആരോ​ഗ്യത്തിലേക്ക് തിരികെ എത്തി. നായയുമായി നടക്കാൻ പോകുന്നവർ തങ്ങളുടെ നായകൾ എന്താണ് ഭക്ഷിക്കുന്നത് എന്ന് ശ്രദ്ധിക്കണം എന്നും ജാനിസ് മുന്നറിയിപ്പ് നൽകി. ഏതായാലും അവർ പിന്നീട് പൊലീസിൽ സംഭവത്തെ കുറിച്ച് പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here