തിരുവനന്തപുരത്ത് നാല് പൊലീസുകാർക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ഗുരുതരം, ആക്രമണം മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

0
302

തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ തിരുവനന്തപുരം കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് കുത്തേറ്റു. പ്രതി അനസിനെ പിന്നീട് അറസ്റ്റ് ചെയ്തു. ശ്രീജിത്ത്, വിനോദ്, ചന്തു, ജയൻ എന്നീ പൊലീസുദ്യോഗസ്ഥർക്കാണ് കുത്തേറ്റത്. ഇതിൽ ശ്രീജിത്തിന്റെയും വിനോദിന്റെയും പരിക്കുകൾ ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെലിനാണ് കുത്തേറ്റിട്ടുള്ളത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുപതോളം കേസിലെ പിടികിട്ടാപുള്ളിയാണ് പ്രതിയായ അനസ്. ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിന് വേണ്ടി ഓരോ പൊലീസ് സ്റ്റേഷനിലും സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന സ്ക്വാ‌ഡിലെ അംഗങ്ങളായിരുന്നു കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥർ. ഇവർക്ക് കുത്തേറ്റ ശേഷം സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാർ എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here