‘ജംഷാദ് എത്ര ഫ്രണ്ടായാലും…’; റിഫയുടെ ഓഡിയോ നൽകുന്ന സൂചനയെന്ത് ?

0
210

ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗറും യൂ ട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത വർധിപ്പിച്ച് ഓഡിയോ സന്ദേശം പുറത്ത്. മരണപ്പെടുന്നതിന്റെ മണിക്കൂറുകൾക്കു മുൻപ് റിഫ മെഹ്നു അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്ദ സന്ദേശമാണു പുറത്തു വന്നിരിക്കുന്നത്. റിഫയും ഭർത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്ലാറ്റ് പങ്കിട്ടാണു താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന ഒരാൾക്കെതിരെയുള്ള ആരോപണങ്ങളാണു ശബ്ദ സന്ദേശത്തിലുള്ളത്.

ഓഡിയോ സന്ദേശത്തിൽ റിഫ പറയുന്നത് ഇങ്ങനെ – ‘മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഇന്നലെ ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്ന്. ഫാൻ ഓഫാക്ക്ന്ന്. എന്തൊക്കെയോ കളിക്കുന്ന്. ഞാൻ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്. ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ  ഏതൊരാൾക്കും എന്തെങ്കിലും തോന്നും. ഞാൻ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. നോക്കുമ്പോൾ മെഹ്നു പോയിരിക്കുന്നു. എനിക്കു നല്ല ദേഷ്യം വന്നു. പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആർക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ല’’ എന്നാണ് റിഫ വോയ്സ് മെസേജിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here