ചൈനീസ് വിമാനത്തിലുണ്ടായിരുന്ന 132 പേര്‍ എവിടെ? അപകടം നടന്ന് 18 മണിക്കൂറിന് ശേഷവും ആരെയും കണ്ടെത്താനായില്ല

0
389

ബീജിംഗ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനായില്ല. അപകടം നടന്നിട്ട് പതിനെട്ട് മണിക്കൂര്‍ പിന്നിട്ടു.123 യാത്രക്കാരും ഒമ്ബത് ക്രൂ മെമ്ബേഴ്‌സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്നലെ ഉച്ചയോടെ ദക്ഷിണ ചൈനയിലെ വനപ്രദേശത്തെ മലയിലാണ് വിമാനം തകര്‍ന്നു വീണത്. കുന്‍മിംഗില്‍ നിന്ന് ഗ്വാംഗ്ഷൂവിലേക്ക് പുറപ്പെട്ട ദ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനമാണ് ഗ്വാംഗ്ഷി പ്രവിശ്യയില്‍ വച്ച്‌ തീപിടിച്ച്‌ തകര്‍ന്ന് വീണത്. അപകടത്തില്‍ ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം തുടരുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here