കോൺഗ്രസിന് അപായ സൂചന; അഞ്ചിൽ മൂന്നിടത്തും ബി ജെ പി, പഞ്ചാബിൽ ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നു

0
185

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഉത്തർപ്രദേശിൽ ബി ജെ പി ലീഡ് 82 സീറ്റ് കടന്നു. എസ് പി ആണ് തൊട്ടുപിന്നിൽ. ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ലീഡ് ചെയ്യുന്നത്.

ഉത്തരാഖണ്ഡിലും ബിജെപി കരുത്താർജ്ജിക്കുന്നു. 27 സീറ്റുകളിൽ ബി ജെ പിയും 22 സീറ്റുകളിൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ഗോവയിൽ എട്ട് സീറ്റുകളിൽ ബി ജെ പി ലീഡ് ചെയ്യുന്നു. പഞ്ചാബിൽ ആംആദ്മി പാർട്ടിയാണ് മുന്നിൽ. തൊട്ടുപിന്നിൽ കോൺഗ്രസാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here